ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: നവംബര്‍ 05.2018. ഗൃഹനാഥനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മേല്‍ബാരയിലെ കൃഷ്ണനെ (53)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു കൃഷ്ണൻ. കൃഷി ജോലി ചെയ്യുകയായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.  പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


പരേതരായ നാരായണ നായര്‍- കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: സ്‌നേഹ, യദുകൃഷ്ണ. സഹോദരങ്ങള്‍: മോഹനന്‍, രാഘവന്‍, വിജയന്‍, ലക്ഷ്മി, ദാക്ഷായണി, ഉഷ, ചന്ദ്രാവതി.

Kasaragod, Kerala, news, Obituary, Death, Man, Hanged, Man found dead hanged.