കുമ്പള ഉറൂസ് നഗരിയിൽ നിന്ന് പർദ്ദ ധരിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു


കുമ്പള നവംബർ 02.2018 ● കുമ്പള ബദർ ജുമാ മസ്ജിദ് ഉറൂസ് നഗരിയിൽ നിന്ന് പർദ്ദ ധരിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് പെൺ വേഷം കെട്ടിയ യുവാവിനെ സ്ത്രീകൾക്കിടയിൽ നിന്ന് പിടികൂടിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ത്രീകൾ വോളണ്ടിയാർമാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആണ് അത് പുരുഷനാണ് തിരിച്ചറിഞ്ഞത്. ഇതോട് കൂടി ഓടിക്കൂടിയ നാട്ടുകാരും വോളണ്ടിയർമാരും പിടികൂടി പോലീസിലേൽപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

man-caught-wearing-pardha-kumbla

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here