മംഗളൂറു നന്തൂർ സർക്കിളിൽ എൽ.പി.ജി ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടുമംഗളൂറു: നവംബര്‍ 21.2018. നന്തൂർ സർക്കിളിന് സമീപം എൽ.പി.ജി ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. 

അപകടത്തെ തുടർന്ന് നന്തൂർ ജംഗ്ഷനിൽ നിന്ന് കുലശേഖർ വരേയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പടീൽ വഴി ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ശ്രമം നടത്തുന്നു.

LPG Lorry accident in Manglore; Traffic blocked, mangalore, news, ദേശീയം.