മംഗളൂറു കദ്രി പാർക്കിൽ കാസറഗോഡ് സ്വദേശികളായ കമിതാക്കൾ വിഷം കഴിച്ച് ഗുരുതര നിലയിൽ


മംഗളൂറു : നവംബര്‍ 26.2018. കദ്രി പാർക്കിൽ കാസറഗോഡ് സ്വദേശികളായ കമിതാക്കളെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം പാർക്കിലെത്തിയ കമിതാക്കൾ ഒരുമിച്ച് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നതായി പാർക്കിലുണ്ടായിരുന്ന ആളുകൾ പറയുന്നു. അൽപസമയത്തിന് ശേഷം വിഷം കഴിച്ച് വീഴുന്നത് കണ്ട പാർക്കിലുണ്ടായിരുന്നവരാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 

ഹർഷിത് കുമാർ എന്ന യുവാവും കാസറഗോഡ് സ്വദേശിയായ യുവതിയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കദ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

kasaragod, kerala, news, mangalore, skyler-ad, Poison, Lovers, Lovers in serious condition after consuming poison.