സുനിൽ പി ഇളയിടത്തിന് വധഭീഷണി


നവംബര്‍ 12.2018. പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനിൽ പി ഇളയിടത്തിന് വധഭീഷണി. കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.. ഫെയ്സ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സുദർശനം എന്ന സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് പേജിൽ സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിനു പിന്നാലെയാണ് ഇയാളുടെ ഭീഷണി.

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുനിൽ പി ഇളയിടം സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതാണ് ഇയാളുടെ പ്രകോപനത്തിന് കാരണമായിരിക്കുന്നത്. നുണകള്‍ ആവര്‍ത്തിക്കുന്ന സുനില്‍ പി ഇളയിടം ഭൂമിക്ക് ഭാരമാണെന്ന് ഇയാള്‍ കമന്റ് ചെയ്തിട്ടുമുണ്ട്. വിവാദമായതോടെ ഇയാള്‍ പേജില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
Kerala, news, Life threatening against Sunil P. Ilayidom.