കുവൈത്തിൽ മഴ കനക്കുന്നു; ഇന്നും പൊതുഅവധി പ്രഖ്യാപിച്ചു


കുവൈത്ത് സിറ്റി:  നവംബര്‍ 15.2018. കുവൈത്തിൽ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നൽകിയിരുന്നു.

ദിവസങ്ങളായി കാണുന്ന കുവൈത്തിലെ കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാൻ കുവൈറ്റിലെ ആൾക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. ഉചിതമായ അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ കുവൈത്ത് എംബസി ആവശ്യപ്പെട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്തെ ചില കമ്പനികളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി നിർത്തിവച്ചിരിക്കുകയാണ്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകുമെന്ന് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം കുവൈത്തിൽ ഇപ്പോഴും അസ്ഥിരമാണെന്ന് കാലാവസ്ഥാ ബ്യൂറോ സ്ഥിരീകരിച്ചു.  മണിക്കൂറിൽ 50 കിലോമീറ്ററിലേറെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മിതമായ മഴ അനുഭവപ്പെടാമെന്നാണ് പ്രവചനങ്ങൾ.  സമുദ്ര നിരപ്പ് ഉയർന്നതിനാൽ തിരമാലകൾ ഏഴ് അടി ഉയരത്തിലേക്ക് എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Kuwait weather: UAE embassy issues warning, Kuwait, Gulf, news, ദുബായ്, ഗൾഫ്.