ദേശീയ സ്റ്റുഡൻസ് ഒളിംപിക്‌സ് റിലേയിൽ കേരളത്തിന് വെള്ളി


ഗോധ്ര: നവംബര്‍ 25.2018. ദേശീയ സ്റ്റുഡന്റസ് ഒളിംപിക്‌സ് 4×400 മീറ്റർ റിലേയിൽ കേരളത്തിന്  വെള്ളി. ഗുജറാത്തിലെ ഗോധ്ര സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന  മത്സരത്തിലാണ് കേരള ടീം രണ്ടാം സ്‌ഥാനം  നേടിയത്. 25 വയസ്സിന്  താഴെയുള്ള ആൺകുട്ടികുളടെ വിഭാഗത്തിലാണ് വെള്ളി മെഡൽ ലഭിച്ചത്.  

അഹമദ് ജുബൈർ എം കെ, ജയരാജ്‌ എ  (കാസറഗോഡ് ), ആകാശ്, അക്ഷയ് (കോഴിക്കോട് ) എന്നിവരടങ്ങിയ പുരുഷ ടീം ആണ് വെള്ളി മെഡൽ നേട്ടം കൊയ്തത്.

Kerala team wins silver in National students Olympics relay, news, India, ദേശീയം.