ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാതല മിനി കാമ്പൂരിക്ക് കുമ്പളയില്‍ വെള്ളിയാഴ്ച തുടക്കംകുമ്പള: നവംബര്‍ 07.2018.  ഭാരത് സ്കൗട്ട്  ആന്റ് ഗൈഡ്സ് ജില്ലാതല മിനി കാമ്പൂരിക്ക് വെള്ളിയാഴ്ച കുമ്പളയിൽ തുടക്കമാകും. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് കാസർകോട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കുമ്പള മുജുംകാവ്  ശ്രീ ഭാരതി വിദ്യാപീഠ വിദ്യാലയ പരിസരത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാല് വർഷത്തിലൊരിക്കൽ സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള ക്യാംപുകൾ സംഘടിപ്പിച്ചു വരികയാണ്. എണ്ണൂറോളം വിദ്യാർത്ഥികൾ നാലു ദിവസത്തെ ക്യാംപിൽ പങ്കെടുക്കും. സ്കൗട്ട് ആന്റ് ഗൈഡ് കേഡറ്റുകൾ തന്നെ നിർമ്മിച്ച  അൻപത്തിനാല് ടെന്റുകളിലായിരിക്കും ഇവർ താമസിക്കുക. ക്യാംപ് അംഗങ്ങക്കുള്ള ഭക്ഷണം  ആദ്യാവസാനം വരെ ക്യാംപ് അംഗങ്ങൾ തന്നെ പാചകം ചെയ്യും. പത്തോളം ഇനങ്ങളിൽ വിവിധങ്ങളായ മത്സര പരിപാടികളും ക്യാംപിനോടനുബന്ധിച്ച് നടക്കും. 

വെള്ളിയാഴ്ച രാവിലെ പത്തിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകീട്ട് 3ന് എൻ.എ നെല്ലിക്കുന്ന് എം. എൽ. എ ക്യാംപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷനാകും. സുബ്രമണ്യ മഠാധിപതി മാധവാചാര്യ, കുമ്പോൽ കെ.എസ്. ഷമീം തങ്ങൾ, ബേള ചർച്ച് ഫാദർ ജോൺ വാസ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. പുണ്ടരീകാക്ഷ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ, എ.കെ. ആരിഫ്, സത്യശങ്കർ ഭട്ട്, ശങ്കർ റൈ മാസ്റ്റർ, എ.ഇ.ഒ കൈലാസ മൂർത്തി, മുരളീധര യാദവ്, ഹരീഷ് ഗട്ടി, വരപ്രസാദ്, സവിത കെ, ഇ.കെ. മുഹമ്മദ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിക്കും. 12.ന് രാവിലെ 10ന് ക്യാംപ് സമാപിക്കും. 

വാർത്താ സമ്മേളനത്തിൽ ഓർഗനൈസിംങ്ങ് കമ്മിറ്റി ചെയർമാൻ എസ്.എൻ.റാ വു, ചന്ദ്രശേഖർ ഭട്ട്, ഗുരുമൂർത്തി നായക്, പുരുഷോത്തമ ആചാര്യ, വിജയ സുബ്രമണ്യ ഭട്ട്, ശ്യാം ഭട്ട് എന്നിവർ സംബന്ധിച്ചു.
Kumbla, Kasaragod, Kerala, news, Kerala State Scout and Guide begins on tomorrow.