3 വർഷം മുമ്പ് മരിച്ചയാളുടെ മൃതദേഹം ദമാമിൽ മറവ് ചെയ്തു


നവംബര്‍ 17.2018. 3 വർഷം മുമ്പ് മരിച്ചയാളുടെ മൃതദേഹം ദമാമിൽ മറവ് ചെയ്തു. നീർച്ചാൽ കന്യപ്പാടി വീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ  മകൻ ഹസ്സൈനാർ കുഞ്ഞി (57),യെയാണ് മരണത്തിനു മൂന്നു വർഷത്തിനുശേഷം ദമാമിലെ പള്ളിയിൽ മറവ് ചെയ്തത്. പാസ്പോർട്ടിൽ ഉണ്ടായ തെറ്റായ വിലാസം കാരണം മൃതദേഹം നേരത്തെ മറവ് ചെയ്യാനായില്ല. ദമാമിലെ ഖത്തീഫ്‌ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഹസ്സൈനാറിന്റെ കുടുംബം മംഗളൂരു എംപി നളിൻ കുമാർ കറ്റീലിനെ സന്ദർശിച്ച് ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള സഹായം തേടിയിരുന്നു. അദ്ദേഹം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഇടപെടൽ ആവശ്യപ്പെട്ടു കത്ത് എഴുതിയിരുന്നു. തത്ഫലമായി, മൃതദേഹം ദമ്മാമിലെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. സൗദി അറേബ്യയിലെ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന ഹസ്സൈനാർ 2015 ഡിസംബർ 4 നാണ് അസുഖം ബാധിച്ച് ആശുപത്രിയിൽ വെച്ചു മരിച്ചത്. പാസ്പോർട്ടിൽ കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാൽ ബന്ധുക്കൾക്ക് കൈമാറാൻ കഴിയാത്തതിനാൽ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. ഹസ്സൈനാറിന്റെ സഹോദരൻ കെ. അബൂബക്കർ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫോട്ടോകൾ കണ്ട് മൃതദേഹം തിരിച്ചറിയുകയായിരുന്നു. പിന്നീടാണ് ദമാമിൽ മറവ് ചെയ്തത്.

Kasargod: Body of man buried in Dammam after three years of death, kasaragod, kerala, news, jhl builders ad.