കാസര്‍ഗോഡ് കറന്തക്കാടില്‍ ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു


കാസറഗോഡ്, നവംബർ 01.2018 ●  കാസറഗോഡ് കറന്തക്കാടിൽ ലോറി സ്‌കൂട്ടറിലിടിച്ച് യുവാവ് മരണപെട്ടു.  തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകന്‍ മുജീബ് റഹ്മാന്‍ (38) ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയിലാണ് അപകടം നടന്നത്. യുവാവിനെ ഇടിച്ചിട്ട  ലോറിനിര്‍ത്താതെ പോയതായും ദൃക്സാക്ഷികൾ പറഞ്ഞു. മംഗ്ലൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഹെൽമറ്റ് തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
kasaragod-karanthakkad-accident-youth-died