കർണ്ണാടക മൂന്ന് പാർലമെന്റ് സീറ്റിലേക്കും രണ്ട് നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി


കർണ്ണാടക: നവംബര്‍ 06.2018. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ്‌ ഉപതെരെഞ്ഞെടുപ്പ്‌ നടന്നത്‌. നിയമസഭയിലേക്ക്‌ വിജയിച്ച ബി.ജെ.പിയുടെ യദ്യൂരപ്പ, ശ്രീരാമലു, ജെ.ഡി.എസിന്റെ സി.എസ്‌ പുട്ടരാജു എന്നിവര്‍ എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ലോക്‌സഭ മണ്ഡലങ്ങളിലേക്ക്‌ ഉപതെരെഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

രണ്ട്‌ മണ്ഡലങ്ങളില്‍ നിന്ന്‌ വിജയിച്ച മുഖ്യമന്ത്രി കുമാര സ്വാമി രാജി വച്ചതിനെ തുടര്‍ന്ന്‌ രാമനഗരയിലും സിറ്റിംഗ് എം.എല്‍.എ മരണപ്പെട്ടതിനെ തുടര്‍ന്ന്‌ ജമഗണ്ടിയിലും ഉപ തെരെഞ്ഞെടുപ്പ്‌ നടന്നു.

Karnataka, news, ദേശീയം, Election, Karnataka election counting started.