കർണ്ണാടക ഉപതെരെഞ്ഞെടുപ്പ്: ബി.ജെ.പി ക്ക് വൻ തിരിച്ചടി; ഷിമോഗയിൽ ആശ്വാസ ജയം


ബംഗളൂരു: നവംബര്‍ 06.2018. കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണൽ ഏതാണ്ട് അവസാനിക്കാറായപ്പോൾ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രണ്ട് ലോക്‌സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. മാണ്ഡ്യയിലും ബെല്ലാരിയിലും സഖ്യ സ്ഥാനാര്‍ഥികള്‍ ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിച്ചു.

ശിവമോഗ ലോക്‌സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്ര നാൽപതിനായിരത്തിലധികം  വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ഥി.

നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാര സ്വാമി ലീഡ് ചെയ്യുമ്പോള്‍, ജാംഘണ്ഡിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാമനഗരയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാമനഗര നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടുന്ന തരത്തിലാണ് ജപ്പാഴത്തെ വോട്ടു നില.

news, election results, ദേശീയം, GoldKing-ad, Karnataka election; Congress- JDS moves ahead of BJP