സുരേന്ദ്രന്റെ അറസ്റ്റ്; ദേശിയ പാത ഉപരോധിച്ചു, അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു


നവംബര്‍ 18.2018. നിലക്കലില്‍ പൊലീസ് വിലക്ക് ലംഘിച്ചതിന് കെ സുരേന്ദ്രന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേശീയ പാതകളില്‍ ബി.ജെ.പി ഉപരോധം. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം കാസര്‍ഗോഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്ന് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധദിനം ആചരിക്കുന്നത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

kerala, news, alfalah ad, BJP, K. Surendhran's arrest; BJP conducts protest in highway.