ദേശീയ സ്റ്റുഡൻസ് ഒളിംപിക്‌സ് ലോങ്‌ജമ്പിൽ ജുബൈറിന് വെള്ളി


കുമ്പള: നവംബര്‍ 24.2018. ദേശീയ സ്റ്റുഡൻസ് ഒളിംപിക്‌സ് ലോങ്‌ജമ്പിൽ അഹമദ് ജുബൈർ എം കെ യ്ക്ക് വെള്ളി. ഗുജറാത്തിലെ ഗോധ്ര സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന മത്സരത്തിലാണ് ജുബൈർ രണ്ടാം സ്‌ഥാനം നേടിയത് . 25 വയസ്സിന്  താഴെയുള്ള ആൺകുട്ടികുളടെ വിഭാഗത്തിലാണ് ജുബൈർ മത്സരിച്ചത്. 

കുമ്പള മാവിനക്കട്ടയിലെ മുഹമ്മദ് കുഞ്ഞിയുടേയും ഖൈറുന്നിസയുടെയും  മകനാണ്.  കോഴിക്കോട് ഗവണ്മെന്റ് കോളേജ് ഓഫ്‌ ഫിസിക്കൽ എഡ്യൂക്കേഷൻ ഈസ്റ്റ്‌ഹിലിലെ ബി. പി. എഡ് രണ്ടാം വർഷ വിദ്യാർത്ഥിയും  ജി എച്ച് എസ് എസ് കുമ്പളയിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് ജുബൈർ.

kumbla, kasaragod, kerala, news, Jubair got silver in National Students Olympic's Long jump.