ദേശീയ സ്റ്റുഡൻസ് ഒളിംപിക്‌സ് അത്‌ലറ്റിക്സ് ടീമിൽ കാസറഗോഡ് നിന്ന് ജുബൈറും ജയരാജുംകുമ്പള : നവംബര്‍ 18.2018. ദേശീയ  സ്റ്റുഡന്റസ് ഒളിംപിക്‌സ് അത്‌ലറ്റിക്സ് ടീമിൽ ജില്ലയിൽ  നിന്ന് അഹമിദ് ജുബൈർ എം കെ യും ജയരാജ്‌ എ യും ഇടം നേടി. നവംബർ  22 മുതൽ 25 വരെ ഗുജറാത്തിലെ ഗോധ്രയിലാണ് മൽത്സരം നടക്കുന്നത്. ജുബൈർ ലോങ്‌ജമ്പിലും ജയരാജ്‌  ജാവലിൻത്രോവിലുമാണ് മത്സരിക്കുന്നത്. 

കുമ്പള  മാവിനക്കട്ടയിലെ മുഹമ്മദ് കുഞ്ഞിയുടേയും ഖൈറുന്നിസയുടെയും  മകനാണ് ജുബൈർ. ബേള  കീലിംഗറിലെ സോമപ്പയുടേയും ഭവാനിയുടേയും. മകനാണ്  ജയരാജ്‌. ഇരുവരും കോഴിക്കോട് ഗവണ്മെന്റ് കോളേജ് ഓഫ്‌  ഫിസിക്കൽ എഡ്യൂക്കേഷൻ ഈസ്റ്റ്‌ഹിലിലെ ബി. പി. എഡ് രണ്ടാം വർഷ  വിദ്യാർത്ഥികളാണ്.

Jubair and Jayaraj from Kasaragod for National Students Olympic Athletics team, kumbla, kasaragod, kerala, news, sports, alfalah ad.