ദേശീയ സ്റ്റുഡൻസ് ഒളിംപിക്‌സ് ജാവലിൻത്രോയിൽ ജയരാജിന് വെള്ളി


നീർച്ചാൽ : നവംബര്‍ 25.2018. ദേശീയ സ്റ്റുഡന്റസ് ഒളിംപിക്‌സ് ജാവലിൻത്രോയിൽ ജയരാജിന്  വെള്ളി. ഗുജറാത്തിലെ ഗോധ്ര സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന  മത്സരത്തിലാണ് ജയരാജ്‌ രണ്ടാം സ്‌ഥാനം  നേടിയത്. 25 വയസ്സിന് താഴെയുള്ള  ആൺകുട്ടികളുടെ  വിഭാഗത്തിലാണ് ജയരാജ്‌ മത്സരിച്ചത്.  

ബേള  കിന്നിംഗാറിലെ സോമപ്പയുടേയും ഭവാനിയുടേയും മകനാണ് ജയരാജ്‌. കോഴിക്കോട് ഗവണ്മെന്റ് കോളേജ് ഓഫ്‌ ഫിസിക്കൽ എഡ്യൂക്കേഷൻ ഈസ്റ്റ്‌ഹിലിലെ ബി. പി എഡ് രണ്ടാം വർഷ വിദ്യാർത്ഥിയും ജി എച്ച് എസ് എസ്  അംഗടിമുഗറിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്.

neerchal, kasaragod, kerala, news, jhl builders ad, Jayaraj got Silver in National students Olympics Javelin throw .