ജനമൈത്രി പൊലീസ്- എച് എൻ സി ഹോസ്പിറ്റൽ വൃക്ക രോഗ നിർണയ ക്യാമ്പ് ഞായറാഴ്ച


കുമ്പള: നവംബര്‍ 02.2018. ജനമൈത്രി പൊലീസിന്റെയും ദേളി എച്ച് എൻ സി ആശുപത്രിയുടെയും  കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ വൃക്കരോഗ നിർണയ ക്യാമ്പ് ഞായറാഴ്ച ദേളി എച് എൻ സി ആശുപത്രിയിൽ നടക്കും.

യൂറോളജി ഡോക്ടറുടെ സേവനം, സ്കാനിങ്ങ്, രക്ത പരിശോധന, മൂത്ര പരിശോധന തുടങ്ങിയ മറ്റു ദിവസങ്ങളിൽ  1500 രൂപയിലധികം രൂപ ചെലവ് വരുന്ന രോഗനിർണയ പരിശോധനകൾ ക്യാമ്പിനെത്തുന്ന രോഗികൾക്ക് കേവലം 600 രൂപ ചെലവിൽ ലഭ്യമാക്കും. തുടർ ചികിത്സയും ശസ്ത്രക്രിയകളും ആവശ്യമായി വരുന്ന  രോഗികൾക്ക് പ്രത്യേക ചികിത്സ ഇളവുകളും നൽകും. ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതൽ നാലു മണി വരെയാണ് ക്യാമ്പ് നടക്കുക.

ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. എച്ച് എൻ സി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് അധ്യക്ഷത വഹിക്കും. മെഡിക്കൽ ഡയറക്ടർ ഡോ.അബൂബക്കർ, ജനമൈത്രി സി ആർ  ഒ കെ പി വി രാജീവൻ, സി ഡി എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ, അഡ്മിനിസ്ട്രേറ്റർ അബുയാസർ കെ പി എന്നിവർ സംബന്ധിക്കും. ക്യാമ്പിന് സീനിയർ യൂറോളജി കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലീം നേതൃത്വം നൽകും.

വൃക്ക രോഗമുക്ത നാട് എന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി പൊലീസ് എച് എൻ സി ആശുപത്രിയുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജനമൈത്രി പൊലീസ്  പി ആർ  ഒ വേണുഗോപാലൻ  വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, ആശുപത്രി അഡ്മിനിസ്ട്രേറ്റർ  അബു യാസർ കെ പി എന്നിവർ  സംബന്ധിച്ചു.
Janamaithri police- HNC hospital conducting medical camp, kasaragod, kerala, kumbla, news, alfalah ad, .