ഐപിഎ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകി


ഹോസ്ദുർഗ്ഗ് (കാസർകോട്): നവംബര്‍ 20.2018. പൊതു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി ഇൻക്ലൂസിവ് പാരന്റ്സ് അസോസിയേഷൻ ഓഫ് കേരളയുടെ കാസർകോട് ജില്ലാ കമ്മിറ്റി രൂപവൽക്കരിച്ചു. 
ഭിന്നശേഷിയുള്ള വിദ്യാർത്ഥികളുടെ പരിപാലനം , പ0നം , പരിശീലനം, പൊതുജന പങ്കാളിത്തം, സാമൂഹിക പുനരധിവാസം, നിയമ പരിരക്ഷ , സാമ്പത്തിക സഹായം എന്നിവ ലക്ഷ്യത്തിനാണ് ഐ. പി. എ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.

ഹോസ്ദുർഗ് ഗവ: ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി രൂപീകരണവും , രക്ഷകർത്താ സംഗമവും, പരിശീലനവും പി.കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ. പി. എ സംസ്ഥാന പ്രസിഡണ്ട് മടവൂർ രാജേന്ദ്രർ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കല്ലിങ്കൽ , കെ.പി. ഉണ്ണികൃഷ്ണൻ, വി.പി.ഒ മധുസൂദനൻ , എ. കെ. ഉണ്ണികൃഷ്ണൻ എച്ച്. എം. കരീം തുടങ്ങിയവർ പ്രസംഗിച്ചു. ബി ഗിരീശൻ സ്വാഗതവും രാമകൃഷണൻ നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ: അഷ്റഫ് കല്ലിങ്കാൽ (പ്രസിഡണ്ട്) എ.കെ.ഉണ്ണികൃഷ്ണൻ ( ജന സെക്രട്ടറി) ,എച്ച്. എം. അബ്ദുൽ കരീം (ട്രഷറർ) സുനിത കുമാരി, ഖാസിം (വൈ.പ്രസിഡണ്ട്) സൗമ്യ, നിഷ (ജോ: ജോയിൻ സെക്രട്ടറി).

IPA (Inclusive parents association Kasaragod committee formed, kasaragod, kerala, news, transit-ad.