ഉപ്പള, നവംബർ 24.2018 ● അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു. ബായാര്‍ കനിയാലകോടിയിലെ പരേതനായ കുഞ്ഞഹ്മദിന്റെ മകന് അബ്ദുല്‍ നാസര്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 20 നാണ് അപകടം നടന്നത്. കൈക്കമ്പ ബായാർ റോഡിൽ സോങ്കാലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാസർ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. അബ്ദുല്‍ നാസര്‍ ഓടിച്ചിരുന്ന സ്കൂട്ടറില്‍ എതിരെ വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു നാസര്‍. നിര്‍ധന കുടുബമായതിനാല്‍ നാസറിന്റെ ചികിത്സയ്ക്കായി നാട്ടുകാരും മറ്റും ചേര്‍ന്ന് തുക സ്വരൂപിച്ചുവരികയായിരുന്നു. ഇതിനിടെയാണ് നാസറിനെ മരണം തട്ടിയെടുത്തത്.
മൈമൂനയാണ് നാസറിന്റെ മാതാവ്: സഹോദരങ്ങള്‍: കലന്തര്‍, ജലാലുദ്ദീന്‍, അസ്മ, സാജിത.
accident, death, sonkal, uppala,