ഇമാം ശാഫീ അക്കാദമി ഇന്റര്‍കോളേജ് കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു


മൊഗ്രാല്‍ പുത്തൂര്‍: നവംബര്‍ 30.2018. ഡിസംബര്‍ 14, 15 തിയ്യതികളില്‍ മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ മുനവ്വിറുല്‍ ഇസ്ലാമില്‍ നടക്കുന്ന ഇമാം ശാഫീ അക്കാദമി ഇന്റര്‍ കോളേജ് കലോത്സവത്തിന് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, ഉറുദു, കന്നട തുടങ്ങിയ ഭാഷകളില്‍ നടത്തപ്പെടുന്ന മത്സരത്തില്‍ അന്‍പതിലധികം ഇനങ്ങളിലായി നൂറുകണക്കിന് മത്സ
രാര്‍ത്ഥികള്‍ അണിനിരക്കും.

മുഖ്യ രക്ഷാധികാരി ശൈഖുനാ എം. എ ഖാസിം മുസ്ലിയാര്‍, സഹരക്ഷാധികാരികള്‍ ഹാജി കെ. അറബി കുമ്പള (ട്രഷറര്‍ ഇമാം ശാഫീ അക്കാദമി), ഡോ. ഇസ്സുദ്ധീന്‍ മുഹമ്മദ് (ഇമാം ശാഫീ ഹിഫ്‌ള് കോളേ
ജ്), ഡോ. ഫക്രുദ്ധീന്‍ കുനില്‍ (മുട്ടം മുഹമ്മദിയ്യ കോളേജ്)ഉപദേശക സമിതി ചെയര്‍മാന്‍ എസ്.പി സ്വലാഹുദ്ദീന്‍, കണ്‍വീനര്‍ പി. എസ് ഫസല്‍ അഹമ്മദ്, സ്വാഗതസംഘം ചെയര്‍മാന്‍ സീ. എച്ച് ഇസ്മായീല്‍ ഹാജി, വര്‍ക്കിങ്ങ് ചെയര്‍മാന്‍ അബ്ബാസ് സി .എ ദിഡുപ, കണ്‍വീനര്‍ ഹനീഫ കോട്ടക്കുന്ന് മൊയ്തീന്‍ കുട്ടി പി.എ, വര്‍ക്കിങ്ങ് കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ബി.എ, ഖജാന്‍ഞ്ചി ആന്‍ഡ് ഫൈനാന്‍സ് സുലൈമാന്‍ ഹാജി ഐവ, ഭക്ഷണചെയര്‍മാന്‍ സിദ്ധീക്ക് ബായല്‍, ഹശീം സ്റ്റേജ്- ശബ്ദം, വെളിച്ചം ഷെരീഫ്
ബായല്‍, നൗഫല്‍ ടി.എസ്, പ്രോഗ്രാമിങ് ഫാറൂഖ് കടവത്ത്, ജംഷീര്‍ ദിഡുപ, മീഡിയ, അജാസ് കുന്നില്‍, സലാം ശാഫിഈ, സാബിര്‍ കുന്നില്‍ എന്നിങ്ങനെയുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഫസല്‍ അഹമ്മദ് സ്വാഗതവും അബ്ദുസ്ലലാം വാഫി നന്ദിയും പറഞ്ഞു.

Imam Shafi Academy Inter college Kalolsavam committee formed, mogral puthur, kasaragod, kerala, news, transit-ad.