കുടക് പ്രളയ ബാധിത മേഖലകളിൽ ഭവനപദ്ധതിക്ക് തുടക്കമായി; പ്രഥമഘട്ടത്തിൽ 840 കുടുംബങ്ങൾക്ക് വീട്


മംഗളൂരു: നവംബര്‍ 03.2018. കുടക് ജില്ലയിൽ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ചെലവിൽ നടപ്പാക്കുന്ന  ഭവനപദ്ധതിയിൽ ഗുണഭോക്താക്കൾക്ക് സ്ഥലം നിർണ്ണയിച്ചുനൽകൽ വെള്ളിയാഴ്ച ആരംഭിക്കും. പ്രഥമ ഘട്ടത്തിൽ 840 കുടുബങ്ങളാണ് പദ്ധതി ഗുണഭോക്താക്കളാവുകയെന്ന് പദ്ധതി പ്രത്യേക അഡി.ഡെപ്യൂട്ടി കമ്മീഷണർ ജഗദീശ് പറഞ്ഞു.

കെ.നിഡുഗണെയിൽ രണ്ട് സർവ്വെ നമ്പറുകളിലായി 16.40 ഏക്കർ, കർണൻഗേരിയിൽ നാല് ഏക്കർ,ഗളിബീഡുവിൽ രണ്ട് സർവ്വെ നമ്പറുകളിലായി 17.10ഏക്കർ,മഡെയിൽ 11.28ഏക്കർ, ബിളിഗേരിയിൽ രണ്ട് സർവ്വെ നമ്പറുകളിലായി 3.38ഏക്കർ,സമ്പാജെയിൽ 1.50ഏക്കർ, ജമ്പൂരുവിൽ 50 ഏക്കർ, കുശാൽ നഗറിൽ ഏക്കർ എന്നിങ്ങിനെയാണ് പദ്ധതിക്കായി ഭൂമി കണ്ടെത്തിയത്.

പുനരധിവാസ പദ്ധതി സർവ്വെ റവന്യൂ ,ഗ്രാമവികസന വകുപ്പുകൾ സംയുക്തമായി നടത്തുകയും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും ചെയ്താണ് 841ഗുണഭോക്ക്തൃ കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്ന് എ.ഡി.സി.അവകാശപ്പെട്ടു. 

മടിക്കേരി താലൂക്കിൽ 525, മടിക്കേരി നഗരസഭ പരിധിയിൽ 205, സോമവാർപേട്ടയിൽ 88, കുശാൽ നഗർ ടൗൺ പഞ്ചായത്ത് പരിധിയിൽ 23 എന്നിങ്ങിനെയാണ് വീടുകൾ നിർമ്മിക്കുക.പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള വീടുകളാണ് പണിതുനൽകുക.

പരീക്ഷണപദ്ധതിയിൽ മടിക്കേരി ആർ.ടി.ഒ.കാര്യാലയ പരിസരത്ത് നിർമ്മാണമാരംഭിച്ച വീടുകളുടെ പ്രവൃത്തി പുരോഗതിയിലാണ്.കുടുംബാംഗങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി 307,415,500 എന്നിങ്ങിനെ മൂന്ന് വ്യത്യസ്ത അടി തറവിസ്തീർണ്ണമുള്ളവയാണ് വീടുകൾ.

Housing Scheme started in Kudak flood affected areas, Mangalore, news, skyler-ad, ദേശീയം.