ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ന് തുടങ്ങും


തി​രു​വ​ന​ന്ത​പു​രം: നവംബര്‍ 20.2018. 2019 മാ​ർ​ച്ചി​ൽ നടക്കുന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ന് തുടങ്ങി 27ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 10​ മണി തൊട്ടാണ്​ പ​രീ​ക്ഷ. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്ക്​ പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 26 വ​രെയും ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക്ക്​ ഡി​സം​ബ​ർ മൂ​ന്ന് വരെയും ഫീസടക്കാം.

ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക്​ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​കു​ന്ന മു​റ​യ്ക്ക് പ​രീ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഇ​തി​ന് പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കേ​ണ്ട. ക​മ്പാ​ർ​ട്ട്‌​മെന്റൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം 2017 മു​ത​ൽ ഒ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്‌​മെന്റ് പ​രീ​ക്ഷ​ക്ക്​ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ന​ൽ​കി​യ​ത്. അ​വ​ർ 2018ലെ ​ഒ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്‌​മെന്റ്​/​സ​പ്ലി​​മെന്റ്റി പ​രീ​ക്ഷ​ക്ക്​ എ​ഴു​തി​യ വി​ഷ​യ​ത്തി​ന് മാ​ർ​ച്ച് 2019ലെ ​ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വി​ഭാ​ഗം 2019 മാ​ർ​ച്ചി​ലെ പ​രീ​ക്ഷ​ക്ക്​ വീ​ണ്ടും ഫീ​സൊ​ടു​ക്കി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷാ​ഫോ​മു​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പോ​ർ​ട്ട​ലി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലും ല​ഭി​ക്കും. ഓ​പ​ൺ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​വും വി​വ​ര​ങ്ങ​ളും www.dhsekerala.gov.in ൽ ​ല​ഭി​ക്കും.
kerala, news, education, Exam, Higher secondary exam will start on March 6th.