കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു


നവംബര്‍ 09.2018. കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. അപ്പീൽ നൽകുന്നതിനായാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള സാവകാശത്തിനായാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ നല്‍കിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചതെന്നാണ് സൂചന. 

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി കൊണ്ടുള്ള വിധി വെള്ളിയാഴ്ച രാവിലെ ജസ്റ്റിസ് പി.ഡി രാജന്‍ പുറപ്പെടുവിച്ചത്.

Kerala, news, K.M Shaji, High court, High Court stayed the verdict on KM Shaji's disqualification.