കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പൊതു അവധി പ്രഖ്യാപിച്ചു


ദുബായ്: നവംബര്‍ 06.2018. കുവൈറ്റിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി പെയ്ത ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായി. വിദ്യാഭ്യാസ മന്ത്രാലയം അസ്ഥിരമായ കാലാവസ്ഥ മൂലം സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. പല റോഡുകളിലും വെള്ളം കയറുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം  താമസക്കാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. കുവൈറ്റിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്, അടുത്ത ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ്.

Dubai, gulf, news, Heavy rains flood Kuwait, public holiday announced.