യു.എ.ഇ യിലും ശക്തമായ മഴ; ഗതാഗതം സ്തംഭിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി


ദുബൈ:നവംബര്‍ 26.2018.   ദുബൈ ഉൾപ്പെടെ യു.എ.ഇ എമിറേറ്റുകളിൽ രാവിലെ ശക്തമായ മഴയാണുണ്ടായത്. ചിലയിടങ്ങളിൽ ഇടിയും മിന്നലോടും കൂടിയായിരുന്നു മഴ. ശൈത്യകാലത്തിന്റെ വരവറിയിച്ച് യു.എ.ഇയിൽ ഇന്നു കാലത്തും ശക്‌തമായ മഴ. മിക്ക നഗരങ്ങളിലും ഗതാഗതം താളം തെറ്റി. ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.

മഴയെ തുടർന്ന് പല പ്രധാന റോഡുകളിലും വലിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നീണ്ട ഗാതാഗത കുരുക്കിനും ഇത്‌ വഴിയൊരുക്കി. പലരും മണിക്കൂറുകളെടുത്താണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നത്. പൊതുഗതാഗതവും താളം തെറ്റി. വിമാന സർവീസുകൾ ചിലത്‌ വൈകി. മിക്ക സ്കൂളുകളും നേരത്തെ പ്രവർത്തനം നിർത്തി. പല നഗരങ്ങളിലും നിരവധി റോഡപകടങ്ങളും റിപ്പോർട്ട് ചെയ്തു. റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഊർജിത നീക്കം തുടരുകയാണ്.

Dubai, gulf, news, ദുബായ്, ഗൾഫ്, Heavy rains cause traffic snarls, flight delays in UAE.