കുമ്പളയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി; പ്രതിഷേധവുമായി വ്യാപാരികൾ


കുമ്പള: നവംബര്‍ 28.2018. കുമ്പള ടൗണിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പുലർകാല പരിശോധന നടത്തി.‌ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് ഹോട്ടലുകൾക്കും ഒരു ലോഡ്ജിനും പൊതു ജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. കോട്പ നിയമപ്രകാരം പുകയില ബോർഡ് പ്രദർശിപ്പിക്കാത്ത കടകളിൽ നിന്നും പിഴ ഈടാക്കി. കടയുടെ മുമ്പിൽ പൊതു സ്ഥലത്ത് പുകവലിച്ച രണ്ട് പേരിൽ നിന്ന് പിഴ ഈടാക്കി. 

അതേസമയം വ്യാപാരികളിൽ നിന്നും പ്രതിഷേധവുമായി വ്യാപാരി പ്രതിനിധികൾ രംഗത്ത് വന്നത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. അന്യായമായി ദ്രോഹിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്ന് വ്യാപാരി നേതാക്കൾ ആരോപിച്ചു. കേന്ദ്ര നിയമം നടപ്പിലാക്കാനുള്ള ബാധ്യത ആരോഗ്യവകുപ്പിനുണ്ടെന്നും ഇക്കാര്യം വളരെ നേരത്തെ കച്ചവടക്കാരെ അറിയിച്ചിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ പറഞ്ഞു. 

പരിശോധനയ്ക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി.ടി ശ്രീനിവാസൻ, സി.സി.ബാലചന്ദ്രൻ, എം.മുഹമ്മദ് റാഫി, പി.കെ.പ്രീജിത്ത്, കെ.ടി.ജോഗേഷ് എന്നിവർ നേതൃത്വം നൽകി.

Health department officials raid in Kumbla, Protest, kumbla, kasaragod, kerala, news, skyler-ad.