ഹർത്താൽ; കാസറഗോഡ് ടൗണിൽ ഹർത്താലനുകൂലികളും കച്ചവടക്കാരും വാക്കേറ്റം, കറന്തക്കാട് ദേശിയ പാത ഉപരോധിച്ചു


കാസര്‍കോട്: നവംബര്‍ 17.2018. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച ഹിന്ദു ഐക്യ വേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹർത്താൽ കാസർഗോഡ് ടൗണിൽ ഏറെ നേരം സംഘർഷം സൃഷ്ടിച്ചു. രാവിലെ തന്നെ തുറന്ന് പ്രവർത്തിച്ച  മാർക്കറ്റിൽ കടകളടപ്പിക്കാനുള്ള ശ്രമമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.

കാസര്‍കോട്ട് ഹര്‍ത്താലനുകൂലികള്‍ ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് ജനങ്ങളും വാഹനയാത്രക്കാരും വലഞ്ഞു. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട് വെച്ചാണ് ബി ജെ പി- ശബരിമല കര്‍മസമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഇതുമൂലം ദേശീയ പാതയില്‍ പൂര്‍ണ്ണമായും ഗതാഗതം തടസപ്പെട്ടു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാത ഉപരോധ സമരത്തിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കെ സദാനന്ദ റൈ, സതീശന്‍, കെ മാധവന്‍ മാസ്റ്റര്‍, കെ ടി കാമത്ത്, അനില്‍ കുമാര്‍ ഷെട്ടി, ഐത്തപ്പ ഷെട്ടി, ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

kasaragod, kerala, news, skyler-ad, Harthal, Harthal; Protest in Kasaragod, road blocked in Karanthakkadu.