കുമ്പളയിലും ഉപ്പളയിലും ഹർത്താൽ ഭാഗികം; കടകമ്പോളങ്ങൾ തുറന്നു കിടക്കുന്നു, ബസുകൾ സർവീസ് നടത്തുന്നില്ല


നവംബര്‍ 17.2018. ഹിന്ദു മുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. മഞ്ചേശ്വരം താലൂക്കിൽ ഹർത്താലിന് സമ്മിശ്ര പ്രതികരണം. കുമ്പളയിൽ ഹർത്താലിന് ഭാഗിക പ്രതികരണം. കടകൾ പലതും  തുറന്ന് പ്രവർത്തിക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. ഓട്ടോ ടാക്സികൾ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. എന്നാൽ സ്വകാര്യ ബസുകളും കെ.എസ്.ആർ ടി സി ബസുകളും സർവീസ് നടത്തുന്നില്ല.

ഉപ്പളയിൽ ഹർത്താലിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. കടകൾ പ്രവർത്തിക്കുന്നു. ഓട്ടോകളും ടാക്സികളും സർവീസ് നടത്തുന്നുണ്ട്. ബസുകൾ ഓടുന്നില്ല എന്നതൊഴിച്ചാൽ ഉപ്പള ടൗൺ സാധാരണ നിലയിലാണ്.

ഉപ്പളയിലും കുമ്പളയിലും വിവിധ സംഘ പരിവാർ സംഘടനകൾ ശരണ മന്ത്രങ്ങൾ മുഴക്കി പ്രതിഷേധ പ്രകടനം നടത്തി. ഉപ്പളയിൽ മണ്ണം കുഴിയിൽ നിന്ന് ആരംഭിച്ച പ്രകടനം ഉപ്പള ടൗണിൽ സമാപിച്ചു. കുമ്പളയിൽ സത്യശങ്കർ ഭട്ട് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.


kumbla, kasaragod, kerala, news, alfalah ad, harthal, Harthal partial in kumbla and Uppala.