ഓഫീസ് സെക്രട്ടറി പദവിയിൽ മൂന്ന് പതിറ്റാണ്ടു പിന്നിട്ട ഹംസയെ ആദരിച്ചു


ഉപ്പള: നവംബര്‍ 07.2018. മംഗൽപാടി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി പദവിയിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ഹംസ മൊഗ്രാലിനെ മംഗൽപ്പാടി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളന വേദിയിൽ ആദരിച്ചു. 

മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ധീൻ ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ  ഉപഹാരം ഹംസാ മൊഗ്രാലിനു നൽകി.

Uppala, Kasaragod, Kerala, news, Hamsa Mogral honored.