ഗോൾഡൻ ഫ്രെയിംസ്; ജി.എച്ച്.എസ്‌.എസ്‌ കുമ്പളയിൽ എട്ടാമത് ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ


കുമ്പള: നവംബര്‍ 24.2018. ഗോൾഡൻ ഫ്രെയിംസ് ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ  ജി.എച്ച്.എസ്‌.എസ്‌. കുമ്പളയിൽ അരങ്ങേറി. പരിപാടി പ്രമുഖ സിനിമാ സംവിധായകൻ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് ഷിറിയ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭൻ ബ്ലാത്തൂർ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉദയകുമാരി സ്വാഗതവും അഷ്റഫ് പുത്തലത്ത് നന്ദിയും പറഞ്ഞു. 

സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി അരങ്ങേറിയത്. മുപ്പതോളം സിനിമകൾ മേളയിൽ പ്രദർശിപ്പിച്ചു. പത്ത് ഹാളുകളിലായാണ് പ്രദർശനം നടന്നത്. മേളയിൽ ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവ് നിർമ്മൽ കുമാർ, വിജയൻ ബ്ലാത്തൂർ എന്നിവരെ ആദരിച്ചു.

Golden frames childrens festival inaugurated in GHSS Kumbla, kumbla, kasaragod, kerala, news, alfalah ad.