ചിക്കമംഗളൂറുവിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി ബൈക്കില്‍ പുറപ്പെട്ട യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍


ചിക്കമംഗളുരു: നവംബര്‍ 28.2018. കോഴിക്കോട് നിന്ന് കർണാടകയിലേക്ക് ബൈക്കിൽ വന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. കോഴിക്കോടിനടുത്തുള്ള മുഖേരിയിലെ എഞ്ചിനീയറായ സന്ദീപ് എസ് (30) നെയാണ് കാണാതായത്.  ശൃംഗേരി ക്ഷേത്രത്തിൽ ദർശനം നടത്താൻ ബൈക്കിൽ ഒറ്റക്ക് യാത്രചെയ്ത് വന്നതായിരുന്നു യുവാവ്. സന്ദീപിന്റെ മാതാപിതാക്കൾ കോഴിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹരിഹർപുര പോലീസ് സ്റ്റേഷന്റെ പരിധിയിൽ  തുംഗ നദിയുടെ കരയിൽ സന്ദീപിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് തുംഗ നദിയിൽ മുങ്ങിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

Tourist goes missing in Chikkamagaluru, mangalore, news, GoldKing-ad, ദേശീയം.