വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തികാസര്‍കോട് നവംബർ 28.2018 ●  റിട്ട. പഞ്ചായത്ത് പ്യൂണായിരുന്ന വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കട്ടയിലെ കുഞ്ഞിരാമനെ (83) യാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ പ്യൂണ്‍ ആയി നേരത്തെ സേവനമനുഷ്ടിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നാഗവേണി. മക്കള്‍: ഹരീഷ് കുമാര്‍, രാജലക്ഷ്മി, വിനോദ് കുമാര്‍, തിരുമലേഷ. മരുമക്കള്‍: പ്രമീള, പവിത്രന്‍, ജയശ്രീ, കവിത. സഹോദരങ്ങള്‍: അമ്മിണി, ചെറിയമ്മ, പരേതനായ ഗോപാലകൃഷ്ണന്‍.

found-dead-kasaragod