തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം; വിഷപ്പുക ശ്വസിച്ച് 2 പേര്‍ ആശുപത്രിയില്‍, പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി


തിരുവനന്തപുരം:നവംബര്‍ 01.2018. തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം. വിഷപ്പുക ശ്വസിച്ച് 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി നൽകി. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം മണ്‍വിളയില്‍ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. 40 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 500 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു. 

ചിറയിൻകീഴ് സ്വദേശി സിംസണിന്റ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Fire in Thiruvananthapuram; 2 hospitalized after poisoning, Kerala, news.