ഡൽഹിയിൽ ഫാക്ടറിയിൽ തീപിടിച്ചു 4 മരണം


ഡൽഹി:  നവംബര്‍ 19.2018. ഡൽഹിയിലെ കരോൾബാഗിൽ ഒരു ഫാക്ടറിയിൽ തീ പിടുത്തമുണ്ടായതിനെത്തുടർന്ന് നാലുപേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.  ബഗൻ പ്രസാദ് (55), ആർ.എം.നാരേഷ് (40), ആരതി (20), ആശ (40) എന്നിവരാണ് മരിച്ചത്. ഡൽഹിയിലെ ഫയർ സർവീസ് ഓഫീസർ ആണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. രണ്ട് അഗ്നിശമന  ട്രക്കുകൾ ഉടനെ ഫാക്ടറിയിലെത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

fire breaks out at factory in Karol Bagh; 4 people killed, 1 injured, news, ദേശീയം.