കൊൽക്കത്തയിൽ എട്ട് നില കെട്ടിടത്തിൽ തീപിടുത്തം

കൊൽക്കത്തനവംബര്‍ 05.2018.  കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ഏരിയയിൽ എട്ട് നില കെട്ടിടത്തിൽ തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമന സേനയുടെ 10 യൂണിറ്റുകൾ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിലെ മുഴുവൻ ആൾക്കാരെയും ഒഴിപ്പിച്ചു.  കെട്ടിടത്തിൽ അഞ്ചാം നിലയിലെ എയർ കണ്ടീഷൻ ചെയ്ത  ഓഫീസുകളിൽ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. 11 മണിയോടെയാണ് തീപിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.

Fire Breaks Out At Building Housing Offices In Kolkata's Park Street, news, ദേശീയം.