കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്


നവംബര്‍ 30.2018. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ പിന്തുടര്‍ച്ചയാണ് ഇപ്പോഴത്തെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്. ഡല്‍ഹിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച കര്‍ഷകറാലി ഇന്നലെ വൈകുന്നരത്തോടെ രാംലീല മൈതാനിയിലാണ് സംഗമിച്ചത്. കര്‍ഷകര്‍ക്കായി മൈതാനത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആരംഭിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ,മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കും എ.ഐ.കെ.എസ്.സി. സി കത്തയച്ചിട്ടുണ്ട്.

കര്‍ഷകരുടെ റാലിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിരമിച്ച സൈനീകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തൊഴില്‍മേഖലയില്‍ ഉള്ളവരുടെ നാളത്തെ മാര്‍ച്ചില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നതിന് പുറമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.

Farmers parliament march on Today, news, India, ദേശീയം.