കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഡി.വൈ.എഫ്.ഐ വർഗ്ഗീയോച്ചാടന സദസ്സ് സംഘടിപ്പിച്ചു


കുമ്പള: നവംബര്‍ 25.2018. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കട്ടത്തടുക്കയിൽ വർഗ്ഗീയോച്ചാടന സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു.  

ഡി.വൈ.എഫ്.ഐ മുൻ ജില്ലാ വൈസ്പ്രസിഡന്റ് സി.എ സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ശങ്കർ റൈ മിസ്റ്റർ, സച്ചിതാ റൈ, ബി,ഡി.സുബ്ബണ്ണ ആൾവ്വ, എം.വിട്ടൽ റൈ, പി.ഇബ്രാഹിം, ശിവപ്പ റൈ, പ്രദീപ് പുത്തിഗെ, അബ്ദുൽ ഹകീം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.

kumbla, kasaragod, kerala, news, DYFI Kumbla block committee conducts martyr's day.