ആദർശ വിശുദ്ധിയാണ് സമസ്തയുടെ മുഖമുദ്ര: അസ്സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ


മഞ്ചേശ്വരം:  നവംബര്‍ 06.2018. പതിനാല് നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വികലമായ ആശയങ്ങളുമായി പുത്തൻവാദികൾ രംഗത്തിറങ്ങിയ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സമസ്ത എന്ന പണ്ഡിത സംഘടന രൂപീകരിക്കപ്പെട്ടതെന്നും ഒരു നൂറ്റാണ്ടിന്റെ ജൈത്ര യാത്രയിൽ ആദർശ വിശുദ്ധിയോടെ മാത്രമാണ് സംഘടന ചലിച്ചിട്ടുള്ളതെന്നും ഉമ്മത്തിന്റെ വിശ്വാസ ആചാര സംരക്ഷണത്തിനായി സമസ്തയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അസ്സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ ആഹ്വാനം ചെയ്തു. ദുബൈ എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖലാ കമ്മിറ്റിയുടെ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഖൂബ് മൗലവി പുത്തിഗെ അധ്യക്ഷത വഹിച്ചു. അസ്സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ മുഖ്യാതിഥിയായിരുന്നു.
ഡോ.ഇസ്മായിൽ മൊഗ്രാലിൽ അന്തരിച്ച പി.ബി  അബ്ദുൽ അബ്ദുൽ റസാഖ് എം.എൽ.എയ്ക്ക് അനുസ്മരണ പ്രഭാഷണം നടത്തി. 

അസീസ് ബാഖവി കാഞ്ഞങ്ങാട്, സിദ്ദീഖ് ഫൈസി ഇർഫാനി ബന്തിയോട്, അഫ്സൽ ഹുദവി, താഹിർ മുഗു, ഇബ്രാഹിം ബേരികെ, എം.ബി.എ ഖാദർ ചന്തേര, ജംഷീദ് അടുക്കം, സൈഫുദ്ധിൻ മൊഗ്രാൽ, സിദ്ദിഖ് കനിയടുക്കം, സുബൈർ മാങ്ങാട്, അസീസ് ബള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു. നൗഫൽ പാറക്കട്ട സ്വാഗതവും നൗഷാദ് അടുക്കം നന്ദിയും പറഞ്ഞു.

Dubai SKSSF Manjeshwaram committee meeting, Manjeshwar, Kasaragod, Kerala, news.