രക്തദാനം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക: പി കെ കുഞ്ഞാലിക്കുട്ടി


ദുബായ്‌: നവംബര്‍ 11.2018. ജാതി മത ദേശ ഭാഷാ വിവേചനമൊന്നുമില്ലാതെ സമൂഹത്തിൽ ആർക്കും ഉപകരിക്കാവുന്ന ജീവകാരുണ്യപ്രവർത്തനമാണ്‌ രക്തദാനമെന്നും പരീക്ഷണ ശാലകളിൽ കൃതിമമായി ഉൽപാദിപ്പിക്കാൻ പറ്റാത്ത രക്തം ആ വശ്യക്കാർക്ക്‌ യഥേഷ്ഠം ലഭ്യമാക്കാൻ രക്തദാനം പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ അഖിലേന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു. ദുബായ്‌ ഹെൽത്ത്‌ അതോറിറ്റിയുമായി സഹകരിച്ച്‌ 
ദുബായ്‌ കെ എം സി സി കാസർകോട്‌ മണ്ഡലം കമ്മറ്റി നടത്തിയ രക്തദാന ക്യാമ്പിൽ സംബന്ധിച്ച ധാതാക്കൾക്കുള്ള ഡോനർ കാർഡിന്റെ  വിതരണോൾഘാടനം ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ സംസ്ഥാന കെ എം സി സി പ്രസിഡന്റ്‌ പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ സി ഇസ്മായിൽ, വൈസ്‌ പ്രസിഡന്റ്‌ ഹസൈനാർ തോട്ടുംഭാഗം, ജില്ലാ പ്രസിഡന്റ്‌ അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഹനീഫ് ചെർക്കള, മുനീർ ചെർക്കള , സിദ്ദിഖ് ചൗക്കി, സത്താർ ആലംപാടി, സുബൈർ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, എം.എസ്.ഹമീദ്, ഉപ്പി കല്ലങ്കൈ, സുഹൈൽ കോപ്പ, സഫ്‌വാൻ അണങ്കൂർ സംബന്ധിച്ചു. ട്രഷറർ അസീസ്‌ കമാലിയ നന്ദി പറഞ്ഞു.

യു എ ഇ യുടെ 47ാമത്‌ ദേശീയ  ദിനത്തോടനുബന്ധിച്ച്‌ ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ദുബായ്‌ ആരോഗ്യ വകുപ്പുമായി സഹകരിച്ച്‌ അല്‍ബറഹ കെ എം സി സി ആസ്ഥാനത്ത്‌ സംഘടിപ്പിച്ച രക്തദാന ക്യാംമ്പിൽ നിരവധി പേരാണ് രക്തം ധാനം നൽകാൻ എത്തിയത്. പുതുതായി നിവലിൽ വന്ന  ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അൽ ബറാഹ കെഎം സി സി ആസ്ഥാനത്തു രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

Dubai, Gulf, news, ദുബായ്, ഗൾഫ്, P.K Kunhalikkutti, Dubai KMCC Kasaragod constituency blood donation camp conducted