ഗോവയിൽ നിന്നും മയക്കുമരുന്ന് കടത്ത്; മഞ്ചേശ്വരം സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ


മംഗളുരു: നവംബര്‍ 01.2018ഗോവയിൽ നിന്നും മംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാർക്ക് കൊക്കെയിൻ  എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയായ കുഞ്ചത്തൂർ സ്വദേശി മംഗളൂരുവിൽ അറസ്റ്റിലായി. ഗോവയിലെ കണ്ടോളിമിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വരികയായിരുന്ന പുളിക്കൽ മുഹമ്മദ് എന്ന അജ്മൽ മുഹമ്മദി (45) നെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിൽ 17ന്  മംഗളുരു കളിയിൽ നിന്നും  പിടികൂടിയ അഞ്ചംഗ മയക്കു മരുന്ന് സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് അജ്മൽ മുഹമ്മദ് ഗോവയിൽ നിന്നും മംഗളൂരുവിലേക്ക് കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നവരിൽ പെട്ടയാളാണെന്ന് പോലീസിന് മനസ്സിലായത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

news, mangalore, ദേശീയം, Drug case accused arrested in Manglore.