കുമ്പള സുനാമി കോളനിയിൽ സൗഹൃദ വേദിയുടെ കുടിവെള്ള പദ്ധതി സമർപ്പിച്ചുകുമ്പള: നവംബര്‍ 30.2018. കുമ്പള  സുനാമി കോളനിയിലേക്ക് ആശ്വാസമായി സൗഹൃദ വേദിയുടെ കുടിവെള്ള പദ്ധതി സമർപ്പിച്ചു. സുനാമി കോളനിക്ക് നൽകിയ വാട്ടർ ടാങ്ക്  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫരീദ സകീർ  ഉദ്‌ഘാടനം ചെയ്തു. സൗഹൃദ വേദി ചയർമാൻ സത്താർ ആരിക്കാടി  അധ്യക്ഷത വഹിച്ചു. 

കുമ്പള  എ. എസ്. ഐ. ജയരാജ്‌, കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്‌  എം അബ്ബാസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുമ്പള പോലീസ്  ഉദ്യോഗസ്ഥരായ സഞ്ജീവൻ, ബിനോയ് എന്നിവരും, കെ.എം. അബ്ബാസ്‌, നിയാസ് മൊഗ്രാൽ , അബ്ദുല്ല കാരവൽ, ശരീഫ് കോട്ട, ഹനീഫ, ഹനീഫ എ. ബി.  കോളനി എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീണർ അഷ്‌റഫ് കർള  സ്വാഗതവും എം. പി. ഖാലിദ് നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Drinking water project in Kumbla Tsunami colony.