ആരിക്കാടി കടവത്തെ ഓവുചാൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നതായി പരാതി


ആരിക്കാടി: നവംബർ 24.2018 ●  മൽസ്യത്തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന കോളനിയിൽ ആരോഗ്യത്തിന് ഭീഷണിയായി ഓടയിലെ ചെളിവെള്ളം.കുമ്പള ആരിക്കാടി കടവത്താണ് ചെളിവെള്ളം കെട്ടിക്കിടക്കുന്ന ഈ ഓവു ചാൽ. നിരവധി തവണ പരാതിപ്പെട്ടിട്ടും ഈ ഓവുചാൽ നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരുന്നൂറോളം മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മുന്നൂറു മീറ്റർ വരുന്ന ഈ ഓവു ചാലിലൂടെ കോളനിയിലെ മലിന ജലം തൊട്ടടുത്ത പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. ഇത് പുഴ മലിനീകരണത്തിന് കാരണമാവുന്നു. ഗ്രാമസഭയിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

drainage-issues-arikady-kadavath