ദേശീയ വേദി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി


മൊഗ്രാൽ: നവംബര്‍ 14.2018. മൊഗ്രാൽ ദേശീയ വേദിയുടെ രണ്ട് മാസത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ദേശീയ വേദിയിൽ പുതുതായി നൂറ് അംഗങ്ങളെ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഡിസംബർ 31 വരെ അംഗത്വ വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
      
മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ. പ്രസിഡണ്ട് പി.എ ആസിഫ്, എസ്.എം.സി.ചെയർമാൻ അഷറഫ് പെർവാഡ് , കോളേജ് അധ്യാപകൻ ജാഫർ എന്നിവർക്ക് പ്രസിഡണ്ട് എ. എം. സിദ്ധീഖ് റഹ്മാൻ മെമ്പർഷിപ്പ് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു. ദേശീയ വേദി ഗൾഫ് കമ്മിറ്റി അംഗം എൽ.ടി. മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

വർക്കിങ്ങ് പ്രസിഡണ്ടുമാരായ എം എ  മൂസ , എം. എം. റഹ്മാൻ, ഗൾഫ് കമ്മിറ്റി അംഗങ്ങളായ മൻസൂർ പെർവാഡ് , ബി.കെ. കലാം, പി.വി അൻവർ എക്സിക്യൂട്ടീവ് അംഗങ്ങളായ  ഷക്കീൽ അബ്ദുല്ല , ടി.കെ. അൻവർ , നാസർ മൊഗ്രാൽ, കാദർ മൊഗ്രാൽ , കെ.കെ.അഷറഫ് , കെ.പി.മുഹമ്മദ് , ശിഹാബ് മാഷ് , വിജയകുമാർ , നാഫിഹ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്കോ മുഹമ്മദ് ,അൻവർ അഹ്മദ് എസ് , എച്ച്. എ. ഖാലിദ്, എം. എസ്. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബഗ്ദാദ്, ടി. എ. ജലാൽ, എം. പി. എ. കാദർ, ഷരീഫ് ഗല്ലി എന്നിവർ പ്രസംഗിച്ചു. ജന: സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Dehiya Vedhi member ship campaign started, Mogral, Kasaragod, Kerala, news.