"മൊഗ്രാൽ കൊപ്പളത്ത് റേഷൻ കട അനുവദിക്കുക" വെൽഫെയർ പാർട്ടി


മൊഗ്രാൽ: നവംബര്‍ 22.2018. മൊഗ്രാൽ കൊപ്പളത്ത് റേഷൻ കട അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മൊഗ്രാൽ യൂണിറ്റ് മൊഗ്രാൽ കൊപ്പളത്ത് നടത്തിയ കുടുംബ സംഗമം ആവശ്യപ്പെട്ടു. മൽസ്യത്തൊഴിലാളികളടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ നിന്ന് കിലോമീറ്ററുകൾ താണ്ടി വേണം റേഷൻ കടയിലെത്താൻ. കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. 

വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.കെ.അബ്ദുല്ല, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു.

സമാ ഇസ്മായീൽ, മറിയം ലുബൈന, സഫ എന്നിവർ ഗാനം ആലപിച്ചു. അബ്ദുൽ ഖാദർ മൊഗ്രാൽ സ്വാഗതവും അബ്ദുല്ലതീഫ് കെ.ഐ. നന്ദിയും പറഞ്ഞു. രാവിലെ നടന്ന വോട്ടെഴ്സ് ലിസ്റ്റ് ക്യാമ്പ് അസ് ലം സൂരംബയൽ, യാസിർ ഇസ്മായീൽ തുടങ്ങിയവർ നിയന്ത്രിച്ചു.

mogral, kasaragod, kerala, news, skyler-ad, Demand for ration shop in Mogral Koppalam.