ഡൽഹിയുടെ അഭിമാനമായ സിഗ്നേച്ചർ പാലം അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു; നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുംഡൽഹി: നവംബര്‍ 04.2018. ഡൽഹിയിലെ പുതിയ സിഗ്നേച്ചർ പാലം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. തുടർന്ന് ലേസർ ഷോയും ഉണ്ടാകും. 675 മീറ്ററിലുള്ള സിഗ്നേച്ചർ ബ്രിഡ്ജ് യമുനാ നദിയുടെ മുകളിലാണ് നിർമിച്ചിരിക്കുന്നത്. പുതിയ പാലത്തോടു കൂടി വടക്കൻ കിഴക്കൻ ദില്ലിയിലേക്കുള്ള യാത്രാ സമയം കുറയ്ക്കും. ഇന്ത്യയിലെ ആദ്യത്തെ കേബിൾ-സ്റ്റേഡ് ബ്രിഡ്ജ് ആണ്. ഇത് നഗരത്തിന്റെ മനോഹര ദൃശ്യം പ്രദർശിപ്പിക്കുന്നു. ഉദ്ഘാടനത്തിൻറെ ഭാഗമായി ഡൽഹിയിലെ എല്ലാ പൗരൻമാരെയും ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദില്ലിയിലെ മുഴുവൻ പേരെയും സ്വാഗതം ചെയ്യുന്നു, ഇത് നഗരത്തിൽ അഭിമാനമുള്ള കാര്യമാണ്, അദ്ദേഹം "ട്വീറ്റ് ചെയ്തു. പദ്ധതിക്കായി ബി.ജെ.പി തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായി ട്വിറ്ററിൽ സിസോദിയ ആരോപിച്ചു. എ.എ.പി സർക്കാരിന് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള വെല്ലുവിളി കൂടിയായിരുന്നു ഇത്. 1997 ൽ സ്കൂൾ ബസ് ഇടുങ്ങിയ വസിരാബാദ് ബ്രിഡ്ജിൽ നിന്ന് യമുന നദിയിലേക്ക് വീണതോടെ ഈ പാലത്തിന് ആദ്യം അംഗീകാരം നൽകുകയായിരുന്നു. സംഭവത്തിൽ 22 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. എന്നിരുന്നാലും, 2008 ലാണ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത്.

news, ദേശീയം, "Delhi's Pride" Signature Bridge Inaugurated, Opens To Public Tomorrow.