വർദ്ധിച്ചുവരുന്ന മദ്യാസക്തി: കുമ്പളയിൽ ഡി അഡിക്ഷൻ സെന്റർ അനുവദിക്കണം- കേരള ദേശീയ വേദി


കുമ്പള: നവംബര്‍ 03.2018. മദ്യവും, മയക്കുമരുന്നും കുമ്പളയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിലടക്കം ഉപയോഗിക്കുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുമ്പളയിൽ ഡി അഡിക്ഷൻ സെന്റർ ആരംഭിക്കണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കുറച്ചു ദിവസങ്ങളായി കുമ്പളയിലും പരിസര പ്രദേശങ്ങളിലും മദ്യത്തിന്റെയും, മയക്കുമരുന്നുകളുടെയും ഉപയോഗം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്. ഇത് കുടുംബ സ്വൈരജീവിതത്തിന് ഭീഷണിയായി ഉയർന്നിരിക്കുന്നു. മുതിർന്നവരെപ്പോലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും ലഹരിക്ക് അടിമകളാകുന്ന വാർത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നതും.

കുമ്പളയിൽ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മകന്റെ അവസ്ഥ കണ്ട് പോലീസിൽ പരാതി നൽകിയതോടെ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പ്രശ്ന പരിഹാരത്തിന് പി.ടി.എ. ശക്തമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, കുമ്പളയിൽ ഡിഅഡിക്ഷൻ സെന്റർ തുടങ്ങാനാവശ്യമായ നടപടി ജനപ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ദേശീയ വേദി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ഹമീദ് കാവിൽ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ദേശീയ വേദി വർക്കിഗ് പ്രസിഡന്റ് എം.എം റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. അഹമ്മദലി കുമ്പള , അഷറഫ് ബദ്രിയാ നഗർ, കെ.പി.മുഹമ്മദ്, എം.എ മൂസ, അഷ്റഫ് സ്കെയ്ലർ, ഇഖ്ബാൽ റഹ്മാനിയ, ബഷീർ പാരഡൈസ്, റസ്സാഖ് ആരിക്കാടി, സാജിദ് ബത്തേരി, ലത്തീഫ് അട്ക്കത്, തോമസ് പി ജോസഫ്, അബ്ദുള്ള കോട്ട എന്നിവർ പ്രസംഗിച്ചു. ഹക്കീം കുമ്പള സ്വാഗതം പറഞ്ഞു.

Kumbla, Kasaragod, Kerala, news, transit-ad, De addiction center should be allowed in Kumbla-Kerala Deshiya Vedhi.