സി പി എം - ബി ജെ പി സംഘർഷം; 11 പേർക്കെതിരെ കേസ്


കുമ്പള: നവംബര്‍ 22.2018. ബാഡൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സി പി എം - ബി ജെ പി  സംഘർഷത്തിൽ ഏഴ് ബി ജെ പി പ്രവർത്തകർക്കും നാല് സി പി എം പ്രവർത്തകർക്കുമെതിരെ ബദിയടുക്ക പൊലീസ്  കേസെടുത്തു.
       
ബി ജെ പി പ്രവർത്തകരായ യോഗീഷ, ചനിയപ്പ, ധൂമ്മണ്ണ, വെങ്കിട്ടരമണ, അഭിലാഷ്, ദീക്ഷിത്, അനിൽകുമാർ എന്നിവർക്കെതിരെയും സി പി എം പ്രവർത്തകരായ സന്തോഷ് റൈ, ജഗദീഷ്, രാധാകൃഷ്ണ, ഷാജി എന്നിവർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. സന്തോഷ് റൈ, ധൂമണ്ണ എന്നിവരാണ് പരാതിക്കാർ.

സീതാംഗോളി ഐ ടി ഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു  സംഘർഷം.

CPM-BJP conflict; case against 11, kumbla, kasaragod, kerala, news, transit-ad.