കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം മണ്ഡലം ജാഥകൾക്ക് തുടക്കമായി


രാജപുരം/ ബന്തിയോട‌്: നവംബര്‍ 12.2018. നവംബര്‍ 12.2018. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗീയതയ‌്ക്കെതിരെയും സിപിഐഎം നേതൃത്വത്തിലുള്ള നിയമസഭാ മണ്ഡലം ജാഥകൾ ആവേശത്തിരയിളക്കി പ്രയാണം തുടരുന്നു. ജനവിരുദ്ധ മോഡി ഭരണം തുലയട്ടെ, വർഗീയത നശിക്കട്ടെ, ജനപക്ഷ എൽഡിഎഫ‌് ഭരണത്തെ പിന്തുണക്കുക, കേരളത്തെ  വർഗീയ  ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള ജാഥകളെ സ്വീകരിക്കാൻ  ഞായറാഴ‌്ച വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങളാണെത്തിയത‌്. 

മലയോരത്തെ ഇളക്കിമറിച്ചാണ‌് കാഞ്ഞങ്ങാട് മണ്ഡലം ജാഥ പര്യടനം നടത്തിയത‌്. വി കെ രാജന്‍ ലീഡറും സാബു അബ്രഹാം മാനേജരുമായ ജാഥ ചുട്ടുപൊള്ളുന്ന കനത്ത വെയിലിനെ കൂസാതെ  സ്വീകരണ കേന്ദ്രങ്ങളിലെത്തിയപ്പോൾ വൻ ജനാവലിയെത്തി. ജാഥ കടന്നുപോകുന്ന വഴികളിൽ അഭിവാദ്യം ചെയ്യാന്‍ നാട്ടുകാർ കാത്ത‌ുനിന്നു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ഹാരമണിയിച്ചും ജാഥാംഗങ്ങളെ സ്വീകരിച്ചു. ഞായറാഴ‌്ച കാലിച്ചാനടുക്കത്ത് നിന്നാരംഭിച്ച‌് ചെര്‍ളം, എണ്ണപ്പാറ, തട്ടുമ്മല്‍, എരുമക്കുളം എന്നിവിടങ്ങളിലെ പര്യടനത്തിന‌്ശേഷം ഒടയംചാലില്‍ സമാപിച്ചു. 

കാലിച്ചാനടുക്കത്ത്  കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി ജാഥയെ അഭിവാദ്യം ചെയ‌്ത‌് സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വി കെ രാജന്‍, സാബു അബ്രാഹം, എം വി കൃഷ്ണൻ, എം പൊക്ലൻ, ഒക്ലാവ് കൃഷ്ണന്‍, എം ലക്ഷ്മി, പി ബേബി, എം രാജൻ, മൂലക്കണ്ടം പ്രഭാകരൻ എന്നിവര്‍ സംസാരിച്ചു. കാലിച്ചാനടുക്കത്ത് എ മധു അധ്യക്ഷനായി. ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെറളത്ത് ഇ ബാലകൃഷ്ണൻ അധ്യക്ഷനായി. എം രജനി സ്വാഗതം പറഞ്ഞു. എണ്ണപ്പാറയിൽ പി വി ചാത്തു അധ്യക്ഷനായി. പി ഗംഗാധരൻ സ്വാഗതം പറഞ്ഞു. തട്ടുമ്മലിൽ പി നാരായണൻ അധ്യക്ഷനായി. സി ബാബുരാജ് സ്വാഗതം പറഞ്ഞു. എരുമക്കുളം കെ വി കേളു അധ്യക്ഷനായി. കെ സുരേഷ് സ്വാഗതം പറഞ്ഞു. ഒടയംചാലിൽ എച്ച് നാഗേഷ് അധ്യക്ഷനായി. സണ്ണി സ്വാഗതം പറഞ്ഞു.

വി പി പി മുസ‌്തഫ ലീഡറും കെ ആർ ജയാനന്ദ മാനേജരുമായ മഞ്ചേശ്വരം മണ്ഡലം ജാഥ കളത്തൂരിൽ നിന്നാരംഭിച്ച‌് ബംബ്രാണ, ബന്തിയോട‌്, ഹേരൂർ ചിന്നമുഗർ, സുള്ള്യമെ എന്നിവിടങ്ങളിലെ സ്വീകരണത്തിന‌് ശേഷം പെർമുദെയിൽ സമാപിച്ചു. തീരദേശ മേഖലയെ ഇളക്കിമറിച്ചാണ‌് ജാഥ മുന്നേറിയത‌്. ആവേശത്തോടെ ആഘോഷമായാണ‌് തുളുനാടൻ ജനത ജാഥയെ സ്വീകരിച്ചത‌്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളുമായി ഭാഷാസംഗമ ഭൂമി ത്രസിച്ചു. വർഗീയ ചേരിതിരിവിലൂടെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ഉയരുന്ന ജനരോഷം ജനങ്ങളിൽ പ്രകടമായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി പി പി മുസ‌്തഫ, കെ ആർ ജയാനന്ദ, പി രഘുദേവൻ, എം ശങ്കർറൈ, അബ്ദുറസാഖ‌് ചിപ്പാർ, സി എ സുബൈർ, വിട്ടൽറൈ, പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. 

കളത്തൂരിൽ വസന്ത ആൾവ അധ്യക്ഷനായി. സുകേഷ‌് ഭണ്ഡാരി സ്വാഗതം പറഞ്ഞു. ബംബ്രാണയിൽ സി കെ രവി അധ്യക്ഷനായി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. ബന്തിയോട‌്  കാദർ അധ്യക്ഷനായി. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു. ചിന്നമുഗറിൽ അബ്ബാസ‌് അധ്യക്ഷനായി. ഹനീഫ സ്വാഗതം പറഞ്ഞു. സുള്ള്യമയിൽ ബാലകൃഷ‌്ണ ഷെട്ടി അധ്യക്ഷനായി. അശോക ഭണ്ഡാരി സ്വാഗതം പറഞ്ഞു. പെർമുദെയിൽ ഈശ്വര നായക് അധ്യക്ഷനായി. ബി എ ബഷീർ സ്വാഗതം പറഞ്ഞു. 

News, Kerala, skyler-ad, CPI(M) constituency conducts Jadha against central government policies, Bandiyod.