കല്ല്യാണപന്തലില്‍ നിന്നും ഉദ്ഘാടന പരിപാടിയിലേക്ക്


എരിയാല്‍: നവംബര്‍ 25.2018. കാസര്‍കോട് - മംഗലാപുരം ദേശീയ പാതക്കരികില്‍ പുതുതായി കോണ്‍ഗ്രീറ്റ് ചെയ്ത എരിയാല്‍ കൂഡ്ലു വില്ലേജ് ഓഫീസ് റോഡ് മറുപുറം കാണാതെ വാഹനങ്ങള്‍ ട്രാഫിക് ബ്ലോക്ക് അനുഭവിക്കുകയായിരുന്നു. ഇതിനു പരിഹാരമായി എരിയാല്‍ അജ്സൈഫര്‍ കൂട്ടായ്മ സ്ഥാപിച്ച കോണ്‍വെക്സ് മിറര്‍ പുതു മണവാളന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് കരീം അല്‍ഫജ്റ്‍ ഉദ്ഘാടനം ചെയ്തു. 

അജ്സൈഫര്‍ കൂട്ടായ്മ അംഗങ്ങളായ റാഷിദ്, കബീര്‍, ഇര്‍ഷാദ്, ലത്തീഫ് , ഷഫീഖ്, സമദ്, അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.

Convex mirror established in Eriyal Kudlu village office road, eriyal, kasaragod, kerala, news.