കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച പെര്‍ളയില്‍ തുടക്കം


കാസര്‍ഗോഡ്: നവംബര്‍ 07.2018. ശബരിമല സ്ത്രീ പ്രവേശനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര വ്യാഴാഴ്ച വൈകുന്നേരം 3.00ന് പെര്‍ളയില്‍ ആരംഭിക്കും. കെപിസിസി മുന്‍ പ്രസിഡണ്ട് എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 10.മണിക്ക് പെരിയയില്‍ സ്വീകരണം നല്‍കും. ജില്ലാതല സമാപനം വൈകുന്നേരം 3.00ന് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‌റ് പരിസരത്ത് നടക്കും. 

ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെ പിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമറിനെ ചുമതലപ്പെടുത്തി. ജാഥ 14ന് മലപ്പുറത്ത് സമാപിക്കും. ജാഥയുടെ പ്രചരണാര്‍ത്ഥം ഇന്ന് വൈകുന്നേരം മൂന്നിന് തൃക്കരിപ്പൂര്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ വിളംബര ജാഥകള്‍ നടത്തും.

Kasaragod, Kerala, news, skyler-ad, Congress, K. Sudhakaran, Congress Vishwasa Samrakshana Yathra on Thursday.